ദമാം എയര്‍പോര്‍ട്ടില്‍ ബാഗേജ് നിബന്ധനകള്‍ കർശനം, ശ്രദ്ധിച്ചാൽ യാത്രക്കാർക്ക് എയർപോർട്ടിലെ തലവേദന ഒഴിവാക്കാം

0
7892

ഗൾഫ് എയർ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ലിങ്ക് വാർത്തയിൽ 👇

ദമാം: സഊദിയിലെ ദമാം കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് ചെക്ക്ഡ് ബാഗേജ് നിബന്ധനകൾ കർശനമാക്കി. നേരത്തെ അറിയിച്ചത് പോലെ പുതിയ നയം അനുസരിച്ച് നിശ്ചിത വലിപ്പം കവിഞ്ഞ കാർട്ടൻ ബോക്സുകൾ അനുവദിക്കുന്നില്ല. എന്നാൽ, സാധാരണ യാത്രാ ഹാൻഡ് ബാഗേജുകൾക്ക് പുറമേ, നിശ്ചിത വലിപ്പത്തിലുള്ള കാർട്ടൻ ബോക്സ് ബാഗേജുകൾക്ക് വിലക്കുകളില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ ബാഗേജ് പാക്കുകളുടെ അളവും തൂക്കവും എയര്‍പോര്‍ട്ട് അധികൃതര്‍ കര്‍ശനമാക്കിയതോടെ എയര്‍ ലൈന്‍സ് കമ്പനികളെല്ലാം ടിക്കറ്റ് എടുക്കുന്ന സമയം തന്നെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി തുടങ്ങിയിട്ടുണ്ട്. ട്രാവൽസുകൾ എയർപോർട്ട് നിബന്ധനകൾ വ്യക്തമാക്കുന്ന പേപ്പറുകൾ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്ന അവസരത്തിൽ നൽകുന്നുണ്ട്.

എയർപോർട്ടിൽ അനുവദിക്കുന്ന ബാഗേജ്‌ അളവ്

ഓരോ ലഗേജും മുപ്പത്തിരണ്ട് കിലോയില്‍ കൂടാന്‍ പാടില്ല എന്നാണ് എയർപോർട്ട് നിബന്ധന. എന്നാൽ, ചില ടിക്കറ്റുകളിൽ വിമാനകമ്പനികൾ നിശ്ചിത തൂക്കം നിർണ്ണായിക്കപ്പെടുന്നുണ്ടെങ്കിൽ യാത്രക്കാർ അത് കൂടി പരിഗണിക്കണം. ഗൾഫ് എയർ പോലെയുള്ള വിമാനകമ്പനികൾ 23 കിലോ നിജപ്പെടുത്തിയ ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാർ 23 കിലോയിൽ കൂടുതലുള്ള പെട്ടികൾ തയ്യാറാക്കരുത്. ഇക്കാര്യം മലയാളം പ്രസ്സ് നേരത്തെ തന്നെ വാർത്ത ചെയ്തിരുന്നു. അവ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. എയർപോർട്ട് കണക്ക് പ്രകാരം കാര്‍ട്ടണുകള്‍ ആണെങ്കില്‍ 76 സെന്റീമീറ്റര്‍ നീളവും 51 സെന്റീമീറ്റര്‍ വീതിയും 31 സെന്റീമീറ്റര്‍ ഉയരവും മാത്രമേ പാടുള്ളൂ. ട്രോളി സ്യുട്ട്‌കേസുകള്‍, ബാഗുകള്‍ എന്നിവയാണെങ്കിലും നിശ്ചിത അളവുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ബാഗേജുകളില്‍ വിടുന്ന ടെലിവിഷന്‍ 42 ഇഞ്ചില്‍ കൂടാന്‍ പാടില്ലെന്നുമാണ് ദമാം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദ്ദേശം.

വൃത്താകൃതിയിലുള്ളതും ക്രമരഹിതവുമായ ആകൃതിയിലുള്ള ബാഗേജുകൾ, അയഞ്ഞ കയറുള്ള ബാഗേജുകൾ, നീളമുള്ള സ്ട്രാപ്പുകളുള്ള ബാഗേജുകൾ എന്നിവക്ക് നിരോധനം ഉണ്ട്. യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. നിബന്ധനകൾ പാലിക്കാതെ എത്തുന്നവർക്ക് എയർപോർട്ടിൽ വെച്ച് തന്നെ പുതിയ പാക്ക് ചെയ്യാൻ സൗകര്യം ഉണ്ടെങ്കിലും പലപ്പോഴും പണം ഇല്ലാതെ യാത്രക്കാർ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നുണ്ട്. 50 മുതൽ 70 റിയാൽ വരെയാണ് ഓരു ബോക്സ് തയ്യാറാക്കി റാപ്പ് ചെയ്യാൻ ഇവിടെ ഈടാക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക