റിയാദ്: കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ
റിയാദിലെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചു. എല്ലാ പരിശോധന കേന്ദ്രങ്ങളും അടക്കുന്നതിന് പകരം ചില കേന്ദ്രങ്ങള്‍ ഏതാനും മാസങ്ങള്‍ കൂടി നിലനിര്‍ത്തും.
കോവിഡ് പരിശോധനക്കും ചികിത്സക്കുമായി ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യമന്ത്രാലയം തുറന്നിരുന്ന തഥ്മന്‍ ക്ലിനിക്കുകളെല്ലാം കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയിരുന്നു.
വാക്‌സിന്‍ അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ എല്ലാവരും സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരുന്നു ഇത്.




