കാസർഗോഡ്: ചാറ്റിങ്ങിൽ പരിചയപ്പെട്ട തന്റെ പ്രണയിനിയെ തേടി സഊദി പെൺകൊടി കേരളത്തിൽ. കാസർഗോഡ് സ്വദേശിയായ യുവാവിനെ തേടിയാണ് യുവതി കേരളത്തിലേക്ക് വിമാനം കയറിയത്. ഏറെ നാളായി ഓൺലൈൻ ചാറ്റിങ്ങിൽ പരസ്പരം ഇഷ്ടപ്പെട്ട ഇരുവരും ഇപ്പോൾ കേരളത്തിൽ ഏറെ ആഹ്ലാദത്തിലാണ്. ഒരുമിച്ച് ജീവിക്കാനും ജീവിതം മധുരമുള്ളതാക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഇരുവരും പറയുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കാസർഗോഡ് സ്വദേശിയായ യുവാവ് തന്റെ ഇൻസ്റ്റാഗ്രാമിൽ യുവതിയെ പരിചയപ്പെട്ടതോടെയാണ് കടൽ കടന്ന പ്രണയം മലയാളമണ്ണിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ പ്രൊഫൈൽ പിക്ച്ചർ പോലും ഇല്ലാത്ത ഐ ഡിയിൽ നിന്ന് ലഭിച്ച ഫ്രണ്ട് റിക്വസ്റ്റും പിന്നീട് സാധാരണ ചാറ്റും യുവാവ് സാധാരണ പോലെയാണ് എടുത്തിരുന്നത്. എന്നാൽ, പിന്നീട് ഈ സൗഹൃദം പ്രണയമായി വിടരുകയും ഇരുവരും കൂടുതൽ അടുക്കുകയുമായിരുന്നു. ഒടുവിൽ കോഴിക്കോട് യുവതി വന്നിറങ്ങി, നേരിട്ട് കണ്ടതോടെയാണ് യുവാവ് തന്റെ മനസിലെ പ്രണയിനിയെ കൂടുതലായി അറിഞ്ഞത്.
പ്രണയം മൊട്ടിട്ട് ഇരുവരും കേരളത്തിലേക്ക് വരാനായി താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ, ഒരു വിദേശി ഇങ്ങനെ പ്രേമിക്കുകയും കാണാനായി നേരിട്ട് നാട്ടിലേക്ക് വരികയും ഒക്കെ ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ മനസ്സിൽ ആശങ്ക ഉണ്ടായിരുന്നതായി യുവാവ് വെളിപ്പെടുത്തി. യുവതിയുടെ നീക്കങ്ങളും ആഗ്രഹങ്ങളും വീട്ടിൽ പറഞ്ഞപ്പോഴും ഈ ആശങ്ക നില നിൽക്കെ തന്നെ സമ്മതവും ലഭിച്ചു. ഒടുവിൽ കഴിഞ്ഞ ദിവസം യുവതി കേരളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കോഴിക്കോട് വിനമാനത്താവളത്തിൽ വിമാനമിറങ്ങി യുവതി തന്റെ കാമുകനെ ആദ്യമായി നേരിട്ട് കാണുന്നത് സോഷ്യൽ മീഡിയകളിൽ വൈറൽ വീഡിയോ ആയിരുന്നു.
കോഴിക്കോട് നിന്നും ഇവർ നേരെ വയനാട്ടിലേക്കാണ് യാത്ര തിരിച്ചത്. യാത്ര ഇഷ്ടപെടുന്ന ഇരുവരും വിവിധ യാത്രകൾക്കായി ഒരുങ്ങുകയാണ്. ഇന്ത്യ മുഴുവൻ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും ലോക രാജ്യങ്ങളും ചുറ്റികറങ്ങാനും ആഗ്രഹം ഉണ്ടെന്നും യുവതി പറയുന്നു. കൂടാതെ, നിയമപരമായി വിവാഹം ചെയ്യാനും തുടർന്നുള്ള പരിപാടികൾ ആസൂത്രണം ചെയ്യാനും ഇരുവർക്കും പദ്ധതികളുണ്ട്.
അതിനിടെ, വിസ കാലാവധി കഴിയാനായത് തനിക്ക് ഏറെ സങ്കടം ഉണ്ടാക്കിയതായി യുവതി വെളിപ്പെടുത്തി. എന്നാൽ, ഇവർക്ക് മൂന്ന് മാസം കൂടി ഇന്ത്യയിൽ താങ്ങാനുള്ള അനുമതി ഇന്ത്യൻ അധികൃതർ നൽകിയിട്ടുണ്ട്. വിസ ദീർഘിപ്പിച്ചു കിട്ടിയതിൽ താൻ അതിയായ സന്തോഷവതിയാണെന്നും യുവതി പറയുന്നു. വിവാഹ ശേഷം സ്വന്തം രാജ്യമായ സഊദി അറേബ്യയിലോ ഇന്ത്യയിലോ അതല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങലിലോ സെറ്റിൽ ചെയ്യാനാണ് ഇരുവരുടെയും ആഗ്രഹം. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും വിവരങ്ങൾ പങ്ക് വെച്ചതിനു പിന്നാലെ ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പ്രണയം പൂത്തുലയട്ടെ… ഭാവി ജീവിതം സന്തോഷത്തിൽ ആറാടട്ടെ… എന്ന് പലരും ആശീർവദിച്ചു. ഇരുവരുടെയും പ്രത്യേക അഭിമുഖങ്ങൾ കാണാം👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കടൽ കടന്നെത്തിയ പ്രണയം .. ഇവരുടെ പ്രണയം സിനിമയെ വെല്ലും സൗദി പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പ്രണയിച്ച മലയാളി പയ്യൻ !!
Posted by Ginger Media Entertainments on Monday, 13 February 2023
ഇൻസ്റ്റാഗ്രാം വഴി സൗദി പെൺകുട്ടിയുമായി പ്രണയത്തിലായി !! ഒടുവിൽ കേരളത്തിലെത്തി ആദ്യമായി കണ്ടപ്പോൾ
Posted by Ginger Media Entertainments on Tuesday, 14 February 2023
ഇൻസ്റ്റാഗ്രാം വഴി തുടങ്ങിയ പ്രണയം ഒടുവിൽ യാഥാർഥ്യമായി !! സൗദി പെൺകുട്ടിയും മലയാളിപയ്യനും തമ്മിലുള്ള ഒന്നൊന്നര പ്രണയം
Posted by Ginger Media Entertainments on Monday, 13 February 2023
കടൽ കടന്നെത്തിയ പ്രണയം .. ഇവരുടെ പ്രണയം സിനിമയെ വെല്ലും സൗദി പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പ്രണയിച്ച മലയാളി പയ്യൻ !!
Posted by Ginger Media Entertainments on Monday, 13 February 2023
ഇവനാണ് എൻ്റെ ആദ്യത്തെ പ്രണയം🥰| മലയാളിയെ പ്രണയിച്ച് കേരളത്തിലേക്ക് തേടിവന്ന Saudi പെണ്ണ് ❤️ #saudiarabia #AtheerAlAmriyah #Jian
Posted by Behindwoods ICE on Tuesday, 14 February 2023




