തുർക്കിയിലും സിറിയയിലും സഊദി അറേബ്യ 3000 താൽക്കാലിക കെട്ടിടങ്ങൾ നിർമ്മിക്കും

0
1258

റിയാദ്: തുർക്കിയിലും സിറിയയിലും
സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ 3000 താൽക്കാലിക കെട്ടിടങ്ങൾ നിർമിക്കാൻ പദ്ധതിയിടുന്നു.

ദുരന്തം ഉണ്ടായ ഉടൻ തന്നെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ എത്തിയ ആദ്യ രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സഊദി അറേബ്യ വലിയ തോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും
കെഎസ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബിഅ പറഞ്ഞു.