ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ അപകടം; സഊദിയിൽ ആറു മലയാളികൾക്ക് പരിക്കേറ്റു

0
3334

റിയാദ്: കാര്‍ മറിഞ്ഞ് ആറ് മലയാളികൾക്ക് പരിക്കേറ്റു. റിയാദില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ മക്ക റോഡിലെ അല്‍ഖാസറയിലാണ് അപകടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടം. അൽകോബാറിൽ നിന്നുള്ള കുടുംബമാണ് അപകടത്തില്‍ പെട്ടത്.

തിരുവനന്തപുരം കളയിക്കാവിള സ്വദേശി ഹസീമും ഭാര്യയും മൂന്നു മക്കളും ഭാര്യാമാതാവുമടങ്ങുന്നകുടുംബമാണ് അപകടത്തിൽ പെട്ടത്. ഒരു കുട്ടിക്കും ഭാര്യാമാതാവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. എല്ലാവരും അൽഖാസറ ജനറൽ ആശുപത്രിയിലാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക