യെമൻ യുദ്ധം അവസാനിപ്പിക്കണം; സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ

0
956

റിയാദ്: യെമൻ യുദ്ധം അവസാനിപ്പിക്കണമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

യെമനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴി രാഷ്ട്രീയ പരിഹാരമാണെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനത്തിലേക്കുള്ള പാതയ്ക്കായി സൗദി അറേബ്യ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യെമനിലെ വെടിനിർത്തൽ കാലഹരണപ്പെട്ടതിന് ശേഷം, ഹൂതികളും അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ഉൾപ്പെടെ ആ വെടിനിർത്തലിനെ സ്ഥിരമായ വെടിനിർത്തലാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റിലെ സാഹചര്യത്തെക്കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഞങ്ങളുടെ ഭാവിയിൽ നിക്ഷേപം നടത്താനും ഞങ്ങളുടെ വികസന പാത കെട്ടിപ്പടുക്കാനും സൗദി അറേബ്യയിലെ ജനങ്ങൾക്ക് മാത്രമല്ല, പ്രദേശത്തെ ജനങ്ങൾക്ക് സുസ്ഥിരമായ അഭിവൃദ്ധിയിലേക്കുള്ള പാത കെട്ടിപ്പടുക്കാനും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.