റിയാദ്: ഫുട്ബോൾ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും ഇന്ന് നേർക്കുനേർ ഏറ്റു മുട്ടും. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ സഊദി സമയം രാത്രി 08.30ന് നടക്കുന്ന പ്രദർശന ഫുട്ബോൾ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന റിയാദ് ഇലവൻ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ നേരിടും.
സൗദി ക്ലബ്ബുകളായ അൽ നസറിലെയും അൽ ഹിലാലിലെയും താരങ്ങളാണ് റിയാദ് ഇലവനായി ഇറങ്ങുക. മെസ്സി, നെയ്മാർ, കിലിയൻ എംബപെ എന്നീ സൂപ്പർ താരങ്ങൾ പിഎസ്ജി നിരയിലുണ്ടാകും. സൗദിയിൽ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റ മത്സരമാണിത്.




