വിമാന ടിക്കറ്റ് എടുത്താൽ നാലു ദിവസം കാലാവധിയുള്ള സഊദി വിസയും; സേവനം ഉടൻ

0
6112

റിയാദ്: സഊദി അറേബ്യ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും നാലു ദിവസം കാലാവധിയുള്ള വിസ അനുവദിക്കുന്ന സേവനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് സഊദി വിമാന കമ്പനി സഊദിയ വക്താവ് അബ്ദുല്ല അല്‍ശഹ്‌റാനി അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാലു ദിവസ കാലാവധിയുള്ള വിസയില്‍ സഊദിയിലെത്തുന്നവര്‍ക്ക് സഊദിയിലെങ്ങും സാമൂഹിക പരിപാടികളിലും ആഘോഷ പരിപാടികളിലും പങ്കെടുക്കാനും ഉംറ കര്‍മം നിര്‍വഹിക്കാനും സാധിക്കും.

ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള വിഷന്‍ 2030 പദ്ധതിക്കനുസൃതമായി സൗദിയ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ വിസ ഇഷ്യു ചെയ്യാന്‍ യാത്രക്കാരെ അനുവദിക്കുന്ന ഡിജിറ്റല്‍ പശ്ചാത്തല സൗകര്യം സൗദിയ ഒരുക്കും.

പുതിയ വിസാ സേവനം ആരംഭിക്കാന്‍ വിദേശ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം, പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം എന്നിവയുമായി സഹകരിച്ച് സഊദിയ പ്രവര്‍ത്തിക്കുന്നതായും അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക