കള്ളപ്പണം വെളുപ്പിച്ചു; സഊദിയിൽ രണ്ട് പ്രവാസികൾക്ക് 6 വർഷം തടവ്

0
1964

റിയാദ്: പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റത്തിന് സൗദി കോടതി രണ്ട് അറബ് പൗരന്മാർക്ക് 6 വർഷം തടവും 200,000 റിയാൽ പിഴയും ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട 3.5 മില്യൺ റിയാൽ കണ്ടുകെട്ടാനും ജയിൽ ശിക്ഷയും പിഴയും അടച്ച ശേഷം പ്രവാസികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണങ്ങളാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രണ്ട് പേർക്കെതിരെ കുറ്റം ചുമത്തുന്നതിലേക്ക് നയിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷനിലെ ഒരു ഔദ്യോഗിക സ്രോതസ്സ് വ്യക്തമാക്കി.

പ്രവാസികളായ രണ്ടുപേരും പണം സ്വരൂപിച്ച് മറ്റൊരാൾക്ക് കൈമാറാനും രാജ്യത്തിന് പുറത്തേക്ക് കടത്താനും ശ്രമിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.

പ്രതികളെ അറസ്റ്റ് ചെയ്യുകയും യോഗ്യതയുള്ള കോടതിക്ക് മുമ്പാകെ വിചാരണ നടപടികൾക്ക് വിധേയമാക്കുകയും ഒടുവിൽ വിധി പുറപ്പെടുവിക്കുകയും ചെയ്തു.