കനത്ത മഴ തുടരുന്നു: കിഴക്കൻ മേഖലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
2303

ദമാം: ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കിഴക്കൻ മേഖലാ വിദ്യാഭ്യാസ വകുപ്പ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കിഴക്കൻ സഊദിയിലെ ഹഫർ അൽ ബാത്വിൻ, ജുബൈൽ, നാരിയ, ഖറിയത്തുൽ ഉൽയ, അൽ ഖഫ്ജി എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, വിദ്യാർഥികൾക്കും സ്‌കൂൾ ജീവനക്കാർക്കുമായി മദ്രസതി പ്ലാറ്റ്‌ഫോമിലൂടെ പഠനം തുടരുമെന്ന് കിഴക്കൻ മേഖലാ വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴക്കൻ സഊദിയിലും. കനത്ത മഴയാണ് പെയ്യുന്നത്.

അതിനിടെ, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തതിന്റെയും ചുമതലയുള്ള കമ്മീഷൻ പരിഗണിച്ചതിന്റെയും അടിസ്ഥാനത്തിൽ ചൊവ്വാഴ്‌ച “മൈ സ്കൂൾ”, “മൈ കിന്റർഗാർട്ടൻ” പ്ലാറ്റ്‌ഫോമുകളിലൂടെ ഓൺലൈൻ പഠനം നടത്താൻ ഖുറയ്യത്ത് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക