റിയാദ്: റിയാദിലും പരിസരപ്രദേശങ്ങളിലും ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എങ്കിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി നടക്കും.
സ്കൂളുകളും യൂണിവേഴ്സിറ്റികളും പ്രവര്‍ത്തിക്കില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ജിദ്ദയിലും മക്കയിലും വിദ്യാലയങ്ങൾക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




