സഊദിയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി, ആശ്വാസത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും

0
8510

റിയാദ്: സഊദി അറേബ്യയിൽ ഏതാനും ദിവസങ്ങൾക്കു മുന്നേ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടിയിലെ ചെട്ടിപ്പടി സ്വദേശി ചോലക്കകത്ത് മുഹമ്മദ് ഷഫീക്ക് എന്നയാളെയാണ് ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ കണ്ടെത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംശയത്തിന്റെ പേരിൽ പോലീസ് പിടികൂടിയ ഇദ്ദേഹത്തെ സാമൂഹ്യ പ്രവർത്തകൻ ബുറൈദ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ ഫൈസൽ ആലത്തൂരിന്റെ ഇടപെടലാണ് ജയിൽ മോചിതനാക്കിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് ചാർജ് ചെയ്യാതെ വിട്ടയക്കുകയായിരുന്നു. കേസ് അന്വേഷണം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് വിവരം. നിലവിൽ ഫൈസൽ ആലത്തൂരിന്റെ കൂടെയാണ് ഷഫീക് ഉള്ളത്.

ബുറൈദയിലെ ഉനൈസയിൽ നിന്നും വ്യാഴാഴ്ച ജോലിക്ക് പുറപ്പെട്ട ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതായ വാർത്ത മലയാളം പ്രസ്സ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ജോലി ചെയ്യുന്ന വാനുൾപ്പെടെയാണ് കാണാതായത്. കെൻസോ ടെക്ക് എന്ന കമ്പനിയിൽ സെയിസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച (29-ഡിസംബർ 2022ന്) പതിവുപോലെ വിൽപ്പനക്കുളള വാട്ടർ പമ്പുകളുമായി വാനിൽ ജോലിയുടെ ഭാഗമായി ലൈനിൽ പോയതിന് ശേഷം തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷണവുമായി രംഗത്തിറങ്ങുകയായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദിയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി; അന്വേഷണവുമായി ബന്ധുക്കളും സുഹൃത്തുക്കളും