റിയാദ്: സഊദിയിൽ എത്തിയ റൊണോള്‍ഡോക്ക് ഇന്ന് വൈകീട്ട് റിയാദിൽ സ്വീകരണം.
മര്‍സൂല്‍ പാര്‍ക്കില്‍ ഫുട്‌ബോള്‍ താരം റൊണോള്‍ഡോക്ക് ഒരുക്കുന്ന സ്വീകരണചടങ്ങിലേക്ക് പ്രവേശിക്കുന്നതിന് ടിക്കറ്റ് വില്‍പന സജീവമായി. 15 റിയാലാണ് ടിക്കറ്റ് ചാര്‍ജ് ടിക്കറ്റ്‌സ് വിക്ടറിഅറീന ഡോട്ട്‌കോം വഴിയാണ് ടിക്കറ്റിന് ബുക്ക് ചെയ്യേണ്ടത്.
എല്ലാവരും ഒന്നിച്ച് ടിക്കറ്റെടുക്കാന്‍ തുടങ്ങിയതോടെ സൈറ്റില്‍ നീണ്ട ക്യൂവാണ് കാണിക്കുന്നത്. വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. വൈകുന്നേരം ഏഴ് മണിക്കാണ് സ്വീകരണ ചടങ്ങ് ആരംഭിക്കുന്നത്. 5.30 മുതൽ ഗ്രൗണ്ടിലേക്കുള്ള പ്രവേശനം അനുവദിക്കും.




