റിയാദ്: സഊദിയിൽ വാഹനങ്ങളുടെ പീരിയോഡിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ (ഫഹസ്) കിട്ടണമെങ്കിൽ അഗ്നിശമന സിലിണ്ടറും ത്രികോണ സിഗ്നലും നിർബന്ധമാക്കി. വർഷം തോറുമുള്ള വാഹന സാങ്കേതിക പരിശോധന പാസാകാന്‍ ഇവ രണ്ടും ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണെന്ന് ഹഫ്‌സുദ്ദൗരി പ്രോഗ്രാം അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എങ്കിൽ മാത്രമേ ഇനി മുതൽ ഫഹസ് പാസാകൂ. നിലവിൽ വാഹനങ്ങളുടെ മറ്റു കാര്യങ്ങൾ മാത്രമായിരുന്നു നോക്കിയിരുന്നത്. എന്നാൽ, ഇനി മുതൽ ഇതും കൂടി കരുതേണ്ടി വരും. ആദ്യ തവണ പരിശോധന ഏതെങ്കിലും കാരണത്താൽ പരാജയപ്പെട്ടാൽ അവ മാത്രം ശരിയാക്കി പതിനാലു ദിവസത്തിനകം പുനഃപരിശോധന നടത്താന്‍ വാഹന ഉടമകള്‍ക്ക് രണ്ടു അവസരം കൂടി അനുവദിക്കും.
വാഹന നമ്പര്‍ പ്ലേറ്റ്, നിറം, ചേസ് നമ്പര്‍, രജിസ്‌ട്രേഷന്‍ ഇനം, മോഡല്‍ എന്നിവ ഉടമസ്ഥാവകാശ രേഖയുമായി ഒത്തുനോക്കല്‍, ബോണറ്റ്, മുന്‍വശത്തും പിന്‍വശത്തുമുള്ള ഇടിയുടെ അടയാളങ്ങള്‍, ഡോറുകളുടെ ഹാന്റിലുകള്‍, വിന്റോകള്‍, ചില്ലുകളിലെ കൂളിംഗ് ഫിലിം, ബോഡിയുടെ അവസ്ഥ, മുന്‍വശത്തെയും പിന്‍വശത്തെയും ലൈറ്റുകള്‍, സിഗ്നലുകള്‍, ടയറുകള്‍, സീറ്റുകള്‍, സീറ്റ്‌ബെല്‍റ്റുകള്‍, സൈഡ് കണ്ണാടികള്‍, ഉള്‍വശത്തെ കണ്ണാടി, വൈപ്പറുകള്‍, ഗ്ലാസിലെ വാട്ടര്‍ സ്‌പ്രേയര്‍, ഹോണ്‍, സ്റ്റിയറിംഗ്, ബ്രേക്ക്, മുന്‍വശത്തെയും പിന്‍ഭാഗത്തെയും വശങ്ങളിലെയും ചില്ലുകള്‍ എന്നിവ പരിശോധകർ നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തും.
കൂടാതെ, വാഹനത്തിന്റെ പുക പരിശോധന, വീല്‍ അലൈന്‍മെന്റ്, ബ്രേക്കിംഗ് സംവിധാനം എന്നിവ ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ വഴി പരിശോധിക്കും. ഇതിൽ എല്ലാം വിജയിച്ചാൽ മാത്രമേ ഒരു വർഷ കാലാവധിയുള്ള ഫഹസ് ലഭ്യമാകൂ. അതേസമയം, ട്രാഫിക്, ഫഹസ് ഇല്ലെങ്കിൽ 150 റിയാൽ ഫൈൻ ഈടാക്കും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




