വിവാദങ്ങൾ കത്തിനിൽക്കുമ്പോയും ഖത്തറിൽ താരമായി ദീപിക പദുക്കോണ്‍

0
4619

ദോഹ: വിവാദങ്ങൾ കത്തിനിൽക്കുമ്പോയും ഖത്തറിൽ താരമായി ദീപിക പദുക്കോണ്‍. ‘പത്താൻ’ ഇന്ത്യയില്‍ വിവാദം കത്തിനിൽക്കെയാണ് ഫുട്ബോളിന്റെ സ്വർണ കിരീടത്തെ അനാവരണം ചെയ്ത് ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണ്‍.

കിരീടം സൂക്ഷിക്കുന്ന ട്രാവല്‍ കെയ്സിന്റെ നിര്‍മാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ദീപിക ഖത്തറിലെത്തിയത്. മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരം കാസില്ലസും ദീപികയും ചേര്‍ന്നാണ് ലോകകപ്പ് അനാവരണം ചെയ്തത്.

ഇതാദ്യമായാണ് ഫിഫ ലോകകപ്പ് വേദിയില്‍ ഇന്ത്യന്‍ താരത്തിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്. കഴിഞ്ഞ മെയ് മാസമാണ് ദീപിക ലൂയിസ് വിറ്റണിന്റെ ബ്രാൻഡ് അംബാസഡറാകുന്നത്.

മുൻകാലങ്ങളിൽ ലോകകപ്പിൽ കിരീടം നേടിയ ടീമിന്റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.