ദോഹ: മെസ്സിയെ നേരിൽ കണ്ടത്തിന്റെയും ഒപ്പം ചേർന്ന് നിന്ന് ഫോട്ടോയെടുത്തത്തിന്റെയും സന്തോഷത്തിലാണ്
മലയാളിയായ മുഹമ്മദ് ആസിം വെളിമണ്ണ. ലുസൈൽ സ്റ്റേഡിയം വേദിയായ ഫൈനൽ മത്സരത്തിന് മുമ്പായി വാം അപ്പ് സെഷനായി പുറപ്പെട്ട ലയണൽ മെസ്സി ടണലിൽ കാത്തിരുന്ന ആസിമിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തായിരുന്നു ഗ്രൗണ്ടിൽ പ്രവേശിച്ചത്.
മെസ്സിയും സംഘവും ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നത് ലോകമെങ്ങമുമായി തത്സമയം പ്രദർശിപ്പിക്കുന്നതിനിടെയായിരുന്നു ടണലിൽ കാത്തിരുന്ന ആസിമിനെ കാണുന്നതും അരികിലെത്തി ഫോട്ടോക്ക് പോസ്ചെയ്യുന്നതും. ഫൈനലിൽ അർജൻറീന, ഫ്രാൻസ് ടീമുകളുടെ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിലേക്ക് എസ്കോർട്ട് സംഘത്തിൽ ആസിമും ഉണ്ടായിരുന്നു.




