ജിദ്ദ: വ്യാഴാഴ്ച വരെ മഴ തുടരുമെന്ന പ്രവചനത്തിനിടയിൽ ഡെങ്കിപ്പനി പരത്താൻ സാധ്യതയുള്ള കൊതുകുകളെ നശിപ്പിക്കാൻ ജിദ്ദ മുൻസിപ്പാലിറ്റി കെട്ടി കിടക്കുന്ന വെള്ളം വറ്റിക്കുകയും, കീടനാശിനി തളിക്കുകയും ചെയ്തു.
തിങ്കളാഴ്ച ജിദ്ദയുടെ പല ഭാഗങ്ങളിലും പെയ്ത മഴയിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് വക്താവ് മുഹമ്മദ് അൽ ബഖാമി പറഞ്ഞു.
നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം വറ്റിക്കാൻ ഫീൽഡ് ടീമുകൾ രംഗത്തിറങ്ങി. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ജിദ്ദയിലെ തുരങ്കങ്ങൾ അടച്ചതെന്നും വാഹനഗതാഗതത്തിനായി അവ വീണ്ടും തുറന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മഴയെ തുടർന്ന് കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടുകളിൽ കീടനാശിനികൾ തളിക്കാനുള്ള പദ്ധതി നടപ്പാക്കുന്നുന്നതെന്ന് അൽ ബഖാമി പറഞ്ഞു. ഡെങ്കിപ്പനി പടരുമെന്ന ആശങ്ക ഉയർത്തി ചില പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.
അതിനിടെ വടക്കൻ ജിദ്ദയിലെ പല അയൽപക്കങ്ങളിലും തിങ്കളാഴ്ച മണിക്കൂറുകളോളം പെയ്ത മഴയെത്തുടർന്ന് മഴവെള്ളം ഒഴുകിയ ശേഷം പ്രധാന റോഡുകളുടെയും തെരുവുകളുടെയും സ്ഥിതി സാധാരണ നിലയിലായി.




