കാലാവസ്ഥാ സാഹചര്യങ്ങളിൽ ജോലിസ്ഥലത്തേക്ക് വരാൻ അനുവദിക്കാതിരിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം

0
1181

റിയാദ്: കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ജോലിസ്ഥലത്തേക്ക് വരാൻ അനുവദിക്കാതിരിക്കാനും വിദൂരമായി ജോലി ചെയ്യാൻ അനുവദിക്കാനും തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.

സഊദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്ന കനത്ത മഴയെ കുറിച്ച് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പുറപ്പെടുവിച്ച മുന്നറിയിപ്പുമായി ബന്ധപ്പെട്ടാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളോടും തൊഴിലാളികൾ അപകടസാധ്യതകളൊന്നും നേരിടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് എംഎച്ച്ആർഎസ്ഡി ആഹ്വാനം ചെയ്തു.