സഊദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴിലെ വൈദ്യുതി ട്രാൻസ്‌ഫോർമറിൽ അഗ്നിബാധ

0
1395

റിയാദ്: സഊദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴിലെ വൈദ്യുതി ട്രാൻസ്‌ഫോർമറിൽ അഗ്നിബാധ. അൽജൗഫ് പ്രവിശ്യയിൽ പെട്ട ദോമത്തുൽജന്ദലിലാണ് സംഭവം.

കാറ്റാടി യന്ത്രങ്ങളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ നിന്ന് ഇലക്ട്രിസിറ്റി കമ്പനിയിലേക്ക് വൈദ്യുതി നീക്കം ചെയ്യുന്ന ട്രാൻസ്‌ഫോർമറിലാണ് തീ പടർന്നുപിടിച്ചത്.

സമീപ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി ദോമത്തുൽജന്ദൽ സിവിൽ ഡിഫൻസ് തീയണച്ചു. ഇലക്ട്രിസിറ്റി കമ്പനിയിൽ നിന്നും അറാംകൊയിൽ നിന്നുമുള്ള അഗ്നിശമന യൂനിറ്റുകളും ദോമത്തുൽജന്ദൽ ബലദിയയും അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചു.