പറന്നുയരുന്നതിനിടെ റൺവെയിൽ വിമാനം ഫയർ എഞ്ചിനുമായി കൂട്ടിയിടിച്ചു; രണ്ട് മരണം, തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം – വീഡിയോ

0
4759

പെറു: ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം റൺവെയിൽ ഫയർ എഞ്ചിനുമായി കൂട്ടിയിടിച്ചു. ചിലിയൻ വിമാനമായ ലതം എയർലൈൻസ് ആണ് പറന്നുയരുന്നതിനിടെ റൺവേയിൽ ഫയർ എഞ്ചിനുമായി കൂട്ടിയിടിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെടുകയും 81 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പെറുവിലെ ലിമയിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിടെയാണ് സംഭവം. ടേക്ക് ഓഫിനിടെ ഫയർ എൻജിൻ റൺവേയിൽ പ്രവേശിച്ചതാണ് അപകട കാരണം. എന്നാൽ, എങ്ങനെയാണ് ഇവർ ഈ സമയത്ത് റൺവെയിൽ പ്രവേശിച്ചതെന്ന് അധികൃതർ വിശദീകരിച്ചിട്ടില്ല.

അപകടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പെറുവിയൻ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയത്. തങ്ങളുടെ എല്ലാ സജ്ജീകരണങ്ങളും ദുരിതബാധിതരുടെ പരിചരണത്തിനായി വിനിയോഗിക്കുന്നതായും അന്വേഷണത്തെ പിന്തുണയ്ക്കാൻ അധികാരികളുമായി സഹകരിക്കുന്നതായും വിമാനകമ്പനിയുടെ പെറുവിയൻ ബ്രാഞ്ച് അറിയിച്ചു.

റൺവേയിൽ വിമാനം ഫയർ എഞ്ചിനുമായി കൂട്ടിയിടിക്കുന്നതും പെട്ടെന്ന് തീ പിടിക്കുന്നതും നിർത്തുന്നതിന് മുമ്പ് പുക ഉയരുന്നതുമായുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്. “ലതം” എയർലൈനിന് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണിത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ശക്തമായ കൊടുങ്കാറ്റിൽ ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിന് ശേഷം അത് അടിയന്തിര ലാൻഡിംഗ് നടത്താൻ നിർബന്ധിതരായിരുന്നു.

രണ്ട് അഗ്നിശമന സേനാംഗങ്ങളുടെ മരണത്തിൽ ദുഃഖം അറിയിക്കുന്നതായും കുടുംബങ്ങളെ അനുശോചനം അറിയിച്ചും പെറു പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോ ട്വീറ്റ്‌ ചെയ്തു. പരിക്കേറ്റവരുടെ സുഖം പ്രാപിക്കട്ടെയെക്കും അദ്ദേഹം പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോകൾ 👇