രണ്ട് വർഷത്തിനു ശേഷം നാട്ടിൽ പോകാനിരുന്ന മലയാളി സഊദിയിൽ മരിച്ചു

0
2104

ഹായിൽ: കൊല്ലം സ്വദേശി സൗദിയിലെ ഹായിലിൽ മരിച്ചു. പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദ്ദീൻ മകൻ അബൂസാലി (55) ആണ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

കഴിഞ്ഞ 25 വർഷമായി പ്രവാസ ജീവിതം നയിക്കുകയായിരുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഇപ്പോൾ നാട്ടിൽ പോകാൻ ഒരുക്കങ്ങൾ നടക്കുന്ന സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയായിരുന്നു.

ഹായിൽ ടൗണിൽ ഒരു വാട്ടർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അബുസാലി. ഭാര്യ: റഹ്മത്ത്, മക്കള്‍: ഫാരിദ, അഫ്‌ന, ആസിയ, മരുമക്കള്‍: സുല്‍ഫിക്കര്‍ (ജിദ്ദ), സിയാദ് (ആധാരമെഴുത്ത്, കൊല്ലം). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.