സഊദിയിൽ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

0
2307

റിയാദ്: സഊദിയിൽ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.

വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം (50) ആണ് റിയാദിലെ ശുമൈസി ആശുപത്രിയില്‍ മരിച്ചത് . ബുധനാഴ്ച രാത്രി ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍ ജെസിബിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഭാര്യ: നസീറ. മക്കള്‍: ആസിഫ്, അജ്മല്‍, അന്ന ഫാത്തിമ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് രംഗത്തുണ്ട്.