റിയാദ്: അഭിഭാഷക നിയമവും നിയമാവലിയും അഭിഭാഷകരുടെ പ്രൊഫഷനൽ പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചതിന് അഭിഭാഷകന്റെ ലൈസൻസ് റദ്ദാക്കി.
സ്വകാര്യത സാമൂഹിക മാധ്യമങ്ങളിലൂടെയും ടി.വി പരിപാടിയിലും പങ്കെടുത്ത് പരസ്യപ്പെടുത്തിയതിനാണ് അഭിഭാഷകന്റെ ലൈസൻസ് നീതിന്യായ മന്ത്രാലയം റദ്ദാക്കിയത്.
അഭിഭാഷക നിയമം അനുശാസിക്കുന്ന നിയമാനുസൃത കാലയളവ് പൂർത്തിയാക്കുന്നതിനു മുമ്പ് വനിത ട്രെയിനി അഭിഭാഷകരെ ജോലിക്കു വെക്കുകയും പരിശീലിപ്പിക്കുകയും ചെയ്യൽ, ഗൂഗിൾ മാപ്‌സ് പ്ലാറ്റ്‌ഫോമിൽ ഉയർന്ന റേറ്റിംഗ് നൽകുന്നവർക്ക് സമ്മാനങ്ങൾ നൽകി തന്റെ ഓഫീസിന്റെ പരസ്യവും വിപണനവും നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കൽ, അംഗീകാരമുള്ള ഡോക്ടറേറ്റ് ബിരുദമില്ലാതെ, തന്റെ ഔദ്യോഗിക ലെറ്റർ പാഡുകളിലും മറ്റും ഡോക്ടർ എന്ന് ഉപയോഗിച്ച് സ്വയം പരിചയപ്പെടുത്തൽ എന്നിവ അടക്കം ഒരു കൂട്ടം നിയമ ലംഘനങ്ങൾ അഭിഭാഷകൻ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഉപയോക്താക്കളുമായുള്ള ഇടപാടുകളിൽ പ്രൊഫഷനൽ ധാർമികത, അഭിഭാഷക നിയമം, പ്രൊഫഷണൽ പെരുമാറ്റച്ചട്ടങ്ങൾ എന്നിവ അഭിഭാഷകർ പാലിക്കണമെന്ന് നീതിന്യായ മന്ത്രാലയം ആവശ്യപ്പെട്ടു.




