“ഒന്നിച്ചു നിൽക്കാം ലഹരിക്കെതിരെ”: ജിദ്ദ എസ് ഐ സി ടേബിൾ ടോക്ക് ഇന്ന്

ജിദ്ദ: ‘നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി’ എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ദ്വൈമാസ ക്യാമ്പയിനിന്റെ ഭാഗമായി എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള മീഡിയ വിംഗ് “ഒന്നിച്ചു നിൽക്കാം ലഹരിക്കെതിരെ” ടേബിൾ ടോക്ക് സംഘടിപ്പിക്കുന്നു. നവംബർ 5 ശനിയാഴ്ച രാത്രി 8 മണിക്ക് ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ മത – സാമൂഹിക സംഘടന പ്രതിനിധികളും മാധ്യമ പ്രവർത്തകരും പങ്കെടുക്കും.

നാട്ടിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രവാസികളെ ബോധവൽക്കരിക്കുന്നതിനെക്കുറിച്ചും ഒപ്പം പ്രവാസികളിൽ വർധിച്ചു വരുന്ന നിയമ വിരുദ്ധമായ പ്രവണതകളെക്കുറിച്ചും വിവിധ സംഘടന പ്രതിനിധികൾ അവരുടെ അഭിപ്രായ – നിർദേശങ്ങൾ പങ്ക് വെക്കും. പരിപാടിയിൽ എസ് ഐ സി നാഷണൽ – സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സംബന്ധിക്കും.

ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകളെ ചെറുത്തു തോൽപ്പിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശം സമൂഹത്തിന് നൽകുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.