ലോകകപ്പ്: ഖത്തർ എയർവേയ്‌സ് 18 നഗരങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചു

0
1657

ദോഹ: ലോകകപ്പ് ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ ഖത്തർ എയർവേയ്‌സ് 18 നഗരങ്ങളിലേക്കുള്ള സർവീസുകൾ
വെട്ടിക്കുറച്ചത്.

ലോകകപ്പ് കാണാൻ എത്തുന്ന വിമാനങ്ങൾക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥല ലഭ്യത ഉറപ്പാക്കാനാണ് 18 നഗരങ്ങളിലേയ്ക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതെന്ന് ദോഹയിൽ വാർത്താസമ്മേളനത്തിൽ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

  ഖത്തർ എയർവേയ്‌സിന്റെ സർവീസ് ശൃംഖലയ്ക്കല്ല  മറിച്ച് എല്ലാ ലോക രാജ്യങ്ങളും പങ്കെടുക്കുന്നതിനും ആരാധകരെ ഖത്തറിൽ എത്തിക്കുന്നതിനുമാണ് പ്രധാന പരിഗണന. ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിനായി ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങൾ പൂർണസജ്ജമാണ്.

ടൂർണമെന്റിനിടെ അയൽരാജ്യങ്ങളിൽ നിന്നും ദോഹയിലേക്കും തിരിച്ചും പ്രതിദിനം അഞ്ഞൂറോളം ഷട്ടിൽസർവീസുകളാണ് നടത്തുന്നതെന്നും അൽ ബേക്കർ കൂട്ടിച്ചേർത്തു.  നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിലേക്ക് 15 ലക്ഷത്തിലധികം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.