ദുബൈ: ദുബൈയിൽ നിന്ന് കേരളത്തിലേക്കടക്കം 10 കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളാണ് കുറച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊച്ചിയിലേക്ക് 380 ദിർഹം, കോഴിക്കോട്ടേക്ക് 269, തിരുവനന്തപുരത്തേക്ക് 445 ദിര്‍ഹം, മംഗ്ലുരുവിലേയ്ക്ക് 298 ദിർഹം എന്നിങ്ങനെയാണു വൺവേ ടിക്കറ്റ് നിരക്ക്. ഇതിനുപുറമെ മുംബൈ–279 ദിർഹം, ഡൽഹി–298, അമൃത് സർ–445, ജയ്പൂർ–313, ലക്നൗ–449, തിരുച്ചി–570 ദിർഹം.
കോഴിക്കോട്ടേയ്ക്ക് ആഴ്ചയിൽ 13 സർവീസുകളാണ് ഉണ്ടാവുക. കൂടാതെ കൊച്ചിയിലേക്ക് ഏഴും തിരുവനന്തപുരത്തേക്ക് അഞ്ചും മംഗ്ലുരുവിലേയ്ക്ക് 14ഉം സർവീസുകളും ഉണ്ടാവും. അതേസമയം അടുത്ത മാസം പകുതി വരെ ഈ നിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




