മക്കയിലേക്ക് പുറപ്പെട്ട ബസ് അപകടത്തിൽ പെട്ട് 38 പേർക്ക് പരുക്ക്‌

0
1742

തായിഫ്: 50 യാത്രക്കാരുമായി മക്കയിലേക്ക് പുറപ്പെട്ട ബസ് അപകടത്തിൽ പെട്ട് 38 പേർക്ക് പരുക്കേറ്റു. ത്വാഇഫ് അൽ-സെയിൽ റോഡിൽ വെച്ചായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്.

അപകട വിവരം അറിഞ്ഞയുടൻ റെഡ് ക്രസന്റ് ത്വാഇഫ് ഹെൽത്തുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.
പരുക്കേറ്റ 38 പേരിൽ 27 പേരെ അടുത്തുള്ള മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.