കടയുടെ വാതിലുകള്‍ തകര്‍ത്ത് മോഷണം; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

0
1595

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഫ്രിക്കന്‍ വംശജരാണ് അറസ്റ്റിലായത്. രാത്രികാലങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കടയുടെ വാതിലുകളും മറ്റും തകര്‍ത്ത് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്. ഓപ്പറേഷന്‍ റൂമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പിടികൂടാനായി. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.