ഉംറക്ക് ശേഷം മദീന യാത്രക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു: പ​രി​ക്കേ​റ്റ ഒമ്പത് വയസുകാരി സ​ൻ​ഹ ഷെ​റി​നെ നാ​ട്ടി​ലെ​ത്തി​ച്ചു

0
2191

​മദീ​ന: ന​ജ്റാ​നി​ൽ​ നി​ന്നും ഉം​റ​ക്കാ​യി തി​രി​ച്ച മ​ല​യാ​ളി കു​ടും​ബം ഉം​റ ക​ഴി​ഞ്ഞു മ​ദീ​ന​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കിടെ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പതു വയസുകാരി സൻഹ ഷെറിനെ നാട്ടിലെത്തിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മ​ദീ​ന സഊ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സ​ലീം പു​ളി​ക്ക​ൽ- ഭാ​ര്യ സാ​ബി​റ സ​ലീം എ​ന്നി​വ​രു​ടെ മ​ക​ൾ ഒ​മ്പ​ത് വ​യ​സ്സു​ള്ള സ​ൻ​ഹ ഷെ​റി​നെ വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്ക് വേണ്ടിയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ്മയോടൊപ്പം നാ​ട്ടി​ലെ​ത്തി​ച്ചു.

ഏ​താ​നും ദി​വ​സം ​മു​മ്പാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം മ​ക്ക​യി​ൽ ​നി​ന്നും മ​ദീ​ന​യി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് 150 ഓ​ളം കി​ലോ​മീ​റ്റ​ർ അ​പ്പു​റം വാ​ദി അ​ൽ ഫു​റ എ​ന്ന സ്ഥ​ല​ത്തു​വെ​ച്ച് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. സ​ലീ​മും ഭാ​ര്യ സാ​ബി​റ​യും മ​ക​ൾ സ​ന്‍ഹ ഷെ​റി​നും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മ​ദീ​ന​യി​ലെ സൗഊദി ജ​ർ​മ​ൻ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഉ​മ്മ​യും മ​ക​ളും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​തി​നാ​ൽ അ​വ​രെ റൂ​മി​ലേ​ക്കു മാറ്റിയിരുന്നു. പി​താ​വ് സ​ലിം ഇ​പ്പോ​ഴും ഐ.​സി.​യു​വി​ൽ ത​ന്നെ​യാണ്. മ​ക​ൾ സ​ന്‍ഹ ഷെ​റി​ന്റെ തു​ട​യെ​ല്ല് പൊ​ട്ടി​യ​തി​നാ​ൽ ശസ്ത്രക്രിയ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

കാ​ൽ തൂ​ക്കി​യി​ടാ​നോ പ​ര​സ​ഹാ​യ​മി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നോ സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വി​മാ​ന​ത്തി​ൽ വീ​ൽ​ചെ​യ​ർ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. തു​ട​ക്കം മു​ത​ൽ കൂ​ടെ​നി​ന്ന് ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മ​ദീ​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് കു​ന്നും​പു​റ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് വ​ര​വൂ​രും കു​ട്ടി​യെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ശ​രി​യാ​ക്കി അ​ബ്ദു​ൽ അ​സീ​സ് കു​ന്നും​പു​റ​ത്തി​ന്റെ കൂ​ടെ നാ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​രാ​യ ന​ജു​മ റ​ഷീ​ദ്, അ​നു റ​സ്‌​ലി, ല​ബീ​ബ മു​ഹ​മ്മ​ദ് എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. സ​ലീം പു​ളി​ക്ക​ലും സാ​ബി​റ സ​ലീ​മും ഇ​പ്പോ​ഴും മ​ദീ​ന​യി​ലെ സഊ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. സാ​ബി​റ സ​ലീ​മി​നെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​തി​നി​ധി അ​ഷ്‌​റ​ഫ്‌ ചൊ​ക്ലി അ​റി​യി​ച്ചു.