യൂണിഫോം ഒരു പ്രത്യേക കടയിൽ നിന്ന് വാങ്ങുവാനും രക്ഷിതാക്കളെ അതിനായി നിർബന്ധിക്കാനും സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സഊദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

0
876

റിയാദ്: വിദ്യാർത്ഥികളുടെ ഔദ്യോഗിക യൂണിഫോം ഒരു പ്രത്യേക കടയിൽ നിന്ന്
വാങ്ങുവാനും രക്ഷിതാക്കളെ അതിനായി നിർബന്ധിക്കാനും സ്‌കൂളുകൾക്ക് അവകാശമില്ലെന്ന് സഊദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (സിപിഎ) പറഞ്ഞു.സ്‌കൂൾ യൂണിഫോമിന്റെ രൂപകല്പനയും നിറവും മാതാപിതാക്കൾക്ക് നൽകാൻ മാത്രമേ സ്‌കൂളിന് അവകാശമുള്ളൂവെന്നും സൂചിപ്പിച്ചു.

ഒരു പ്രത്യേക കടയിൽ നിന്ന് സ്കൂൾ യൂണിഫോം വാങ്ങാൻ ചില സ്കൂളുകൾ രക്ഷിതാക്കളെ നിർബന്ധിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്തോടെയാണ് പുതിയ അധ്യയന വർഷത്തോട് അനുബന്ധിച്ച് സിപിഎയുടെ അറിയിപ്പ്.

അവർക്ക് അനുയോജ്യമായ ഏത് കടയിൽ നിന്നും യൂണിഫോം വാങ്ങാനുള്ള അവകാശം മാതാപിതാക്കൾക്ക് ഉണ്ടെന്ന് ഊന്നിപ്പറഞ്ഞു.

ഒരു സ്‌കൂളിനെതിരെ രക്ഷിതാക്കളുടെ പരാതി നിരീക്ഷിച്ചതായും വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഒരു പ്രത്യേക കടയിൽ നിന്നും ഉയർന്ന വില നൽകി സ്‌കൂൾ യൂണിഫോം വാങ്ങാൻ നിർബന്ധിക്കുന്നതായും സിപിഎ അറിയിച്ചു.

വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക്‌ സ്‌കൂളുകളിൽ ഇവയിലേതെങ്കിലും അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ളവ ശ്രദ്ധയിൽപ്പെട്ടാൽ ഇനിപ്പറയുന്ന ലിങ്കിൽ ഉപഭോക്തൃ സേവന കേന്ദ്രം വഴി പരാതി ഫയൽ ചെയ്യാൻ അസോസിയേഷൻ ആഹ്വാനം ചെയ്തു: https://cpa.org.sa/send-message