അമ്മാൻ: ജോർദാൻ കിരീടവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെ വിവാഹം നിശ്ചയിച്ചു. റിയാദിലെ റജ്‌വ ഖാലിദ് ബിൻ മുസൈദ് ബിൻ സൈഫ് ബിൻ അബ്ദുൽ അസീസ് അൽ സൈഫ് ആണ് വധു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുവരുടെയും മോതിരം കൈമാറ്റ ചടങ്ങും പൂർത്തിയായി. രാജകീയ വിവാഹ നിശ്ചയ പരിപാടികളുടെ ചിത്രങ്ങളും റോയൽ കോർട്ട് പ്രസിദ്ധീകരിച്ചു. അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ രാജാവിന്റെയും മാതാവ് റാനിയ അൽ അബ്ദുള്ള രാജ്ഞിയുടെയും സാന്നിധ്യത്തിലാണ് കിരീടാവകാശിയായ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ രാജകുമാരന്റെ വിവാഹനിശ്ചയം നടന്നത്.
The Royal Hashemite announced the #engagement of HRH Crown Prince Hussein to Ms Rajwa Khaled bin Musaed bin Saif bin Abdulaziz Al Saif, on Wednesday in the presence of Their Majesties #kingabdullah and Queen Rania. #jordannews #jordan #breakingnewshttps://t.co/7mTZmR7xoQ
— Jordan News (@jordannewsdaily) August 17, 2022
നവ ദമ്പതികളായ കിരീടാവകാശിക്കും പ്രതിശ്രുത വധുവിനും സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം റോയൽ കോർട്ട് ആശംസിച്ചു. സഊദി തലസ്ഥാനമായ റിയാദിലാണ് ചടങ്ങുകൾ നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റിയാദിലെ റജ്‌വയുടെ പിതാവിന്റെ വസതിയിൽ ഹാഷിം ബിൻ അബ്ദുല്ല രണ്ടാമൻ, പ്രിൻസ് അലി ബിൻ അൽ ഹുസൈൻ, പ്രിൻസ് ഹാഷിം ബിൻ അൽ സൈഫ്, പ്രിൻസ് ഗാസി ബിൻ മുഹമ്മദ്, പ്രിൻസ് റാഷിദ് ബിൻ അൽ ഹസൻ, അൽ സെയ്ഫ് കുടുംബത്തിലെ നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
1994 ഏപ്രിൽ 28 ന് റിയാദിൽ ഖാലിദ് ബിൻ മുസാഇദ് ബിൻ സെയ്ഫ് ബിൻ അബ്ദുൽ അസീസ് അൽ സെയ്ഫ്, അസ്സ ബിൻത് നായിഫ് അബ്ദുൽ അസീസ് അഹമ്മദ് അൽ സുദൈരി ദമ്പതികളുടെ മകളായാണ് റജ്‌വയുടെ ജനനം. ഫൈസൽ, നായിഫ്, ദാന എന്നിവർ സഹോദരങ്ങളാണ്. സഊദി അറേബ്യയിൽ സെക്കൻഡറി വിദ്യാഭ്യാസം നേടിയ ശേഷം യുഎസിലെ ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ ആർക്കിടെക്ചർ ഫാക്കൽറ്റിയിൽ ഉന്നത വിദ്യാഭ്യാസം നേടി.
അൽ സെയ്ഫ് കുടുംബത്തിന്റെ ഉത്ഭവം സുബൈ ഗോത്രത്തിൽ നിന്നാണ്. അവർ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന്റെ ഭരണത്തിന്റെ തുടക്കം മുതൽ നജ്ദിലെ സുദൈറിലെ അൽ അതാർ പട്ടണത്തിലെ ശൈഖുമാരായി വാഴുന്നവരാണ്.

الديوان الملكي الهاشمي يهنئ صاحبي الجلالة الملك عبدالله الثاني ابن الحسين والملكة رانيا العبدالله بمناسبة خطوبة صاحب…
Posted by التلفزيون الأردني – Jordan TV on Wednesday, August 17, 2022




