വിമാനങ്ങളിൽ മാസ്ക് നിർബന്ധമാക്കി, ലംഘിച്ചാൽ നടപടി; യാത്രക്കാർക്ക് കർശന നിർദേശവുമായി ഡി.ജി.സി.എ

0
2862

ന്യൂഡൽഹി: കൊറോണ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ മാസ്ക് ഉൾപ്പെടെയുള്ള കൊറോണ പ്രോട്ടോക്കോൾ പാലനം കർശനമാക്കി ഡി ജി സി എ. ഇക്കാര്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി രാജ്യമെമ്പാടും വിമാനങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ഡി ജി സി എ പ്രസ്താവനയിൽ അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. യാത്രക്കാർ കൃത്യമായി മാസ്ക് ധരിക്കുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കണം. കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണം. ലംഘിക്കുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കണം. വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലും മിന്നൽ പരിശോധന നടത്തുമെന്നും ഡി.ജി.സി.എ മുന്നറിയിപ്പിൽ വ്യക്തമാക്കി

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 9,062 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം, 4,42,86,256 ആയിരുന്നു. നിലവിൽ 1,05,058 പേരാണ് രാജ്യത്ത് കൊറോണ ബാധിതരായി ഉള്ളത്.

കേരളത്തിലും കൊറോണ കേസുകൾ ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. രാജ്യത്ത് ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ സ്ഥിരീകരിച്ച സംസ്ഥാനമാണ് കേരളം.