മയക്കുമരുന്ന് കള്ളക്കടത്ത് പുതിയ രൂപത്തിൽ, ഫ്ലോർ വൈപ്പറുകൾക്കുള്ളിൽ കണ്ടെത്തിയത് 2.25 ദശലക്ഷം മയക്കുമരുന്ന് ഗുളികകൾ

ജിദ്ദയിൽ പിടികൂടിയ വൻ മയക്കുമരുന്ന് കള്ളക്കടത്ത് വിവരങ്ങൾ പുറത്ത് വിട്ടു 

0
940

ജിദ്ദ: ജിദ്ദ ഇസ്‌ലാമിക് പോർട്ട് വഴി നടത്തിയ കള്ളക്കടത്ത് ശ്രമം അധികൃതർ പൊളിച്ചു. വന്മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് തകർത്തത്. 2.25 ദശലക്ഷത്തിലധികം ആംഫെറ്റാമിൻ ഗുളികകൾ കടത്താനുള്ള ശ്രമം തകർത്തതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് ഇന്ന് (ബുധൻ) അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തറ തുടക്കാനുള്ള വൈപ്പറുകളുടെ ഉള്ളിൽ ആക്കിയും ഫ്ലോർ മാറ്റുകളുടെ കയറ്റുമതിക്കുള്ളിലാണ് മയക്കുമരുന്ന് ഗുളികകൾ ഒളിപ്പിച്ചതെന്നും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി ഏകോപനം നടത്തിയെന്നും കസ്റ്റംസ് അറിയിച്ചു. റിയാദിലെ സിറിയൻ പൗരത്വമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും അവർ കൂട്ടിച്ചേർത്തു. ചരക്ക് സ്വീകരിക്കാനുള്ള ആളായിരുന്നു ഇദ്ദേഹം.

അയാൾ അറസ്റ്റിലാവുകയും അയാൾക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്നും അധികൃതർ സ്ഥിരീകരിച്ചു.