മക്ക: വിശുദ്ധ മക്കയിൽ കനത്ത ഇടിയും മിന്നലും. കഴിഞ്ഞ ദിവസം മഴയോടൊപ്പം എത്തിയ കടുത്ത ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറലായി. മക്ക ക്ലോക്ക് ടവറിലേക്ക് ഇറങ്ങുന്ന കടുത്ത ഇടിമിന്നൽ ദൃശ്യങ്ങളാണ് ശ്രദ്ധേയമായത് . വിശുദ്ധ മക്കയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തിട്ടുണ്ട്.

ഇതിനിടയാണ് ശക്തമായ ഇടിമിന്നലും ഉണ്ടായത്. ഫോട്ടോഗ്രാഫറുടെ ക്യാമറകൾ ഒപ്പിയെടുത്ത ക്ലോക്ക് ടവറിൽ പതിച്ച മിന്നൽപ്പിണരുകളുടെ നിരവധി ഫോട്ടോകൾ അറബ് മീഡിയകളിൽ വൈറൽ ആയിട്ടുണ്ട്. മക്കയുടെ ആകാശത്തെ കണ്ണഞ്ചിപ്പിക്കും വിധം പ്രകാശിപ്പിക്കുന്ന മിന്നൽ ചിത്രങ്ങൾ ഏറെ ശ്രദ്ധയോടെയാണ് ഷെയർ ചെയ്യപ്പെടുന്നത്.
പ്രശസ്ത ഗോളശാസ്ത്ര ഗവേഷകൻ മുൽഹിം അൽ ഹിന്ദി തന്റെ അക്കൗണ്ടിൽ ഇടിമിന്നലേൽക്കുന്ന ദൃശ്യം പങ്ക് വെച്ചിരുന്നു.
നാളെ (ശനി) പുലർച്ചെ രണ്ട് മണി വരെ മക്ക അൽ മുകറമയിലെ ചില ഗവർണറേറ്റുകളിൽ കാറ്റിനോടൊപ്പം മിതമായതോ കനത്തതോ ആയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.




