അബ്ദുറഹ്മാൻ ബിൻ നാസിർ അൽ സഊദ് രാജകുമാരൻ അന്തരിച്ചു

0
2059

റിയാദ്: പ്രമുഖ സഊദി രാജകുടുംബാംഗം അബ്ദുറഹ്മാൻ ബിൻ നാസിർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സഊദി റോയൽ കോർട്ട് ആണ് രാജകുമാരന്റെ മരണ വിവരം അറിയിച്ചത്. രാജകുമാരന്റെ മകൻ അബ്ദുൽ ഇലാഹ് ബിൻ അബ്ദുറഹ്മാൻ രാജകുമാരനും മരണ വിവരം ട്വിറ്ററിൽ പങ്കുവെച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

“അല്ലാഹുവിന്റെ വിധിയിലും തീരുമാനത്തിലും വിശ്വസിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ഒരു ഹൃദയത്തോടെ, എന്റെ പ്രിയപ്പെട്ട പിതാവിന്റെ വേർപാടിൽ ഞാൻ അനുശോചിക്കുന്നുവെന്ന് അബ്ദുൽ ഇലാഹ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ ട്വീറ്റ് ചെയ്തു.

അന്തരിച്ച രാജകുമാരൻ

റിയാദ് നഗരത്തിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം നാളെ (വ്യാഴം) അദേഹത്തിന്റെ മേലുള്ള മയ്യത്ത് നിസ്കാരം നടക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു.

അബ്ദു റഹ്മാൻ ബിൻ നാസർ രാജകുമാരൻ നേരത്തെ അൽ-ഖർജിന്റെ ഗവർണർ സ്ഥാനം ഏറ്റെടുത്തിരുന്നു. കൂടാതെ എല്ലാ രൂപങ്ങളിലുമുള്ള പൈതൃകത്തിൽ, പ്രത്യേകിച്ച് പുരാതന കെട്ടിടങ്ങളിലും സ്മാരകങ്ങളിലും അദ്ദേഹത്തിന് പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു.

രാജകുമാരന്റെ മരണത്തിൽ മറ്റു സഊദി രാജകുടുംബാംഗങ്ങളും അനുശോചനം അറിയിച്ചു.