കാരുണ്യ സ്പർശമേകി കെഎംസിസി; ശിവദാസന്റെ മൃതദേഹം നാട്ടിലെത്തിച്ചു

0
2630

റിയാദ്: വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോവുന്നതിനിടക്ക് ഖസീം എയർപോർട്ടിൽ വെച്ച് വീണ്ടും നെഞ്ച് വേദന അനുഭവപ്പെടുകയും ബുറൈദ കിങ് ഫഹദ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും അന്ന് വൈകീട്ട് അദ്ദേഹം മരണപ്പെടുകയും ചെയ്ത കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശിവദാസൻ (62) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹൃദയാഘാതം മൂലം രണ്ടാഴ്ചയിൽ അധികമായി ഉനൈസ കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത അന്ന് മുതൽ ഇദ്ദേഹത്തിന്റെ കാര്യങ്ങളിൽ ഉനൈസ കെഎംസിസിയുടെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നു.

ദമാമിൽ ഉള്ള അദ്ദേഹത്തിന്റെ മകൻ ഷിബുവിന് കെഎംസിസി ഓഫീസിലും താമസസൗകര്യം ഒരുക്കി. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായിട്ടുള്ള മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി മനുഷ്യ സ്നേഹത്തിന്റെ ഉതാത്ത മാതൃക ശ്രീഷ്ടിക്കുകയാണ് വീണ്ടും ഉനൈസ കെ. എം. സി. സി.

പ്രവാസലോകത്തെ പ്രവാസിയുടെ ആശ്രയകേന്ദ്രമായ കെഎംസിസി ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ എന്നും വളരെ മുന്നിലാണ്. ഉനൈസ കെഎംസിസി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിലാണ് ഇദ്ദേഹത്തിന്റെ ചികിത്സക്കും ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.