അറഫാത്ത്: വിശുദ്ധ ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം അവസാനിച്ചു. കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകളുമായി ഹജ്ജ് തീർത്ഥാടകർ അറഫയോട് വിട ചൊല്ലി മുസ്‌ദലിഫയിലേക്ക് നീങ്ങി. തീർഥാടകർക്ക് രാപാർക്കാൻ സർവ്വ സജ്ജമാണ് മുസ്ദലിഫ
ബസുകളിലും മശാഇര്‍ ട്രെയിനുകളിലുമാണ് ഹാജിമാരെ മുസ്ദലിഫയിലെത്തിക്കുന്നത്. മുസ്ദലിഫയിൽ ഇന്ന് രാപാർക്കുന്ന തീർഥാടകർ രാവിലെയുള്ള കല്ലെറിയൽ കർമ്മത്തിനായി ഒരുങ്ങും. എറിയുന്നതിനുള്ള കല്ലുകൾ ഇവിടെ നിന്ന് ശേഖരിക്കും. പിന്നീട് നാളെ മിനയിലെത്തുന്ന ഹാജിമാർ ജംറയിൽ കല്ലെറിയും.




