കിംഗ് ഫഹദ് കോസ്‌വേ വഴി ഒരു മാസം യാത്ര ചെയ്തത് 20 ലക്ഷത്തിലധികം പേർ

0
2748

ദമാം: സഊദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ചവരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ ജൂണിൽ ഒരു ദശലക്ഷത്തിലധികം വാഹനങ്ങളും രണ്ട് ദശലക്ഷത്തിലധികം യാത്രക്കാരും കോസ്‌വേ കടന്നുപോയതായി കിംഗ് ഫഹദ് കോസ്‌വേ കോർപ്പറേഷൻ പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിൽ ഏറിയ പങ്കും സഊദിയിലേക്കുള്ള പ്രവേശനം ആയിരുന്നു. സഊദിയിൽ നിന്ന് ബഹ്‌റൈൻ ഭാഗത്തേക്ക് യാത്ര ചെയ്തവർ 1,044,040 ആകുമ്പോൾ സഊദിയിലേക്ക് പ്രവേശിച്ചത് 1,056,592 യാത്രികരാണെന്ന് കണക്കുകൾ പുറത്ത് വിട്ടു കോസ്‌വേ അതോറിറ്റി അറിയിച്ചു.

അതേസമയം, ബഹ്‌റൈൻ ഭാഗത്ത് നിന്ന് 545,996 വാഹനങ്ങളാണ് പാലം കടന്ന് സഊദിയിലേക്ക് പ്രവേശിച്ചത്. സഊദി ഭാഗത്ത് നിന്ന് 496,634 വാഹനങ്ങളാണ് പാലം കടന്ന് ബഹ്‌റൈനിലേക്ക് പ്രവേശിച്ചത്. വെക്കേഷൻ ആരംഭിച്ചതോടെ കോസ്‌വേയിൽ തിരക്ക് ഇപ്പോൾ വർധിച്ചിട്ടുണ്ട്. പെരുന്നാൾ അവധി എത്തുന്നതോടെ തിരക്ക് ഇനിയും വർധിക്കും.