മലയാളി യുവാവ് ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

0
2636

ജിദ്ദ: മലപ്പുറം സ്വദേശി ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. എടപ്പാൾ കോലളമ്പ് സ്വദേശി വെളുത്തേടത്ത് വളപ്പിൽ അബ്ദുൽറസാഖാണ് സഊദിയിലെ ജിദ്ദയിൽ നിര്യാതനായത്. 37 വയസ്സായിരുന്നു. ജോലിക്കിടെ ഹൃദയാഘാതമാണ് മരണ കാരണം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദയിലെ ബലദിയ്യ സ്ട്രീറ്റിൽ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്ന ജോലി ചെയ്തിരുന്നത്.
നേരത്തെ റിയാദിലായിരുന്ന അബ്ദുൽ റസാഖ് മെച്ചപ്പെട്ട ജോലി തേടി ഒരു മാസം മുമ്പാണ് ജിദ്ദയിലെത്തിയത്.

ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം സിത്തീൻ റോഡിലെ ഹസ്സൻ ഗസ്സാവി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു.