ജിദ്ദ: കാൽ നൂറ്റാണ്ടിന്റെ മഹത്തായ സേവന ചരിത്രമുള്ള ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഹജ്ജ് വളണ്ടിയർ സംഗമം – 2022 സംഘടിപ്പിച്ചു. ഇതോടെ വളന്റിയർമാർ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഹാജിമാർക്ക് സേവനം ചെയ്യുവാൻ സന്നദ്ധമായിക്കഴിഞ്ഞു.

പരിപാടി ഷെയ്ഖ് അബ്ദുറഹ്മാൻ യൂസുഫ് ഫാദിൽ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി അബ്ബാസ് ചെമ്പൻ ആമുഖ പ്രഭാഷണം നടത്തി. ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. വെൽഫെയർ ഫോറത്തിന്റെ കഴിഞ്ഞ 25 വർഷത്തെ ചരിത്രം അദ്ദേഹം അവതരിപ്പിച്ചു. വെൽഫെയർ ഫോറം സ്ഥാപകാംഗങ്ങളായ ചെമ്പൻ മൊയ്തീൻ കുട്ടി, വി.കെ. റഊഫ്, ഫാറൂഖ് ശാന്തപുരം , കെ.പി മുഹമ്മദ് കുട്ടി, കുഞ്ഞാവുട്ടി എ ഖാദർ, കുട്ടി മൗലവി, കല്ലട കുട്ടി ഹസ്സൻ, ചെമ്പൻ അബ്ബാസ്, അഹ്മദ് പാറക്കൽ എന്നിവരെ അദ്ദേഹം പ്രത്യേകം സ്മരിച്ചു.

ഫോറം മുൻകാല ഭാരവാഹികളായ എൻ മുഹമ്മദ് കുട്ടി, സി. വി കോയ, വണ്ടൂർ അബ്ദുൽ റഹ്മാൻ, ഹമീദ് പന്തല്ലൂർ, മൊയ്തീൻ കാളികാവ്, അൻഷാദ് മാസ്റ്റർ, അഷ്റഫ് അലി, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, നാസർ ചാവക്കാട്, പി. എം എ ജലീൽ, സയ്യിദ് സഹൽ തങ്ങൾ, എ.കെ. സൈതലവി, മമ്മദു പൊന്നാനി, ബഷീർ മമ്പാട്, കെ.ടി. മുസ്തഫ പെരുവള്ളൂർ, അബ്ദു റബ്ബ്, എ. പി അബ്ദുൽ ഗഫൂർ തേഞ്ഞിപ്പലം എന്നിവരെയും ഫോറം പ്രവർത്തനങ്ങൾക്കു പിന്തുണയേകുന്ന ഇന്ത്യാക്കാരായ പൊതു സമൂഹത്തേയും കോൺസുലേറ്റ് അധികൃതരേയും നന്ദിപൂർവ്വം സ്മരിച്ചു.

വിടവാങ്ങിയ വെൽഫെയർ ഫോറം മുൻകാല നേതാക്കളായ ഫാറൂഖ് ശാന്തപുരം, കല്ലട കുട്ടിഹസ്സൻ, വല്ലാഞ്ചിറ മുഹമ്മദലി, കെ.ടി.എം കുട്ടി എന്നിവരെ പ്രാർത്ഥനയിൽ സ്മരിച്ചു.

സയ്യിദ് ഉബൈദുല്ല തങ്ങളുടെ ഖുർആൻ പാരായണത്തോടു കൂടി തുടങ്ങിയ സംഗമത്തിന് വെൽഫെയർ ഫോറം സീനിയർ നേതാക്കളായ സക്കീർ ഹുസൈൻ എടവണ്ണ, സഫറുള്ള മുല്ലോളി, മജീദ് നഹ, കൊടശ്ശേരി കുഞ്ഞുമുഹമ്മദ്, മുംതാസ് അഹ്മദ്, അലി തേക്കുതോട്, ജലീൽ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.

വോളണ്ടിയർമാർ ഉൾക്കൊള്ളേണ്ടതും നിസ്വാർത്ഥ സേവനത്തിന് ഉതകുന്ന ആത്മീയവും സാമൂഹ്യവുമായ ഉപദേശ നിർദേശങ്ങൾ ശിഹാബ് സലഫി എടക്കര, കെ. എം അനീഷ്, കെ. ടി അബൂബക്കർ, ഷാഫി മജീദ് എന്നിവർ നൽകി.

ജിദ്ദ ഹജ്ജ്വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി ഫവാസ് ഹമീദ് കടപ്രത്ത് സ്വാഗതം പറഞ്ഞു. കോ ഓർഡിനേറ്റർ സി. എച്ച് ബഷീർ ക്രോഡീകരണവും ട്രഷറർ ഷറഫുദീൻ കാളികാവ് നന്ദിയും രേഖപ്പെടുത്തി.

നൗഷാദ് അടൂർ, അസ്ഹാബ് വർക്കല, നാസർ കാടാമ്പുഴ, അഫ്സൽ പാണക്കാട്, അഷ്റഫ് വടക്കേക്കാട്, നഈം മുക്കം, ശഫീഖ് എന്നിവർ വോളണ്ടിയർ സംഗമത്തിന് നേതൃത്വം നൽകി.





