രണ്ട് മാസം മുമ്പ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയ മലയാളി ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു

0
2876

റിയാദ്: കോട്ടയം സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. വൈക്കം കീഴൂർ  സ്വദേശി ഗോപാലകൃഷ്ണൻ (54) ആണ് ബത്ഹയിൽ മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബത്ഹയിലെ ക്ലിനിക്കിൽ  എത്തിയ ഗോപാലകൃഷ്ണൻ കുഴഞ്ഞ് വീഴുക ആയിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ട് മാസം മുൻപാണ് നാട്ടിൽ നിന്ന് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. ഭാര്യ: സുവർണ്ണ, മക്കൾ: അഭിജിത്, അഭിരാമി, അഭിഷേക്.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ കോർഡിനേറ്റർ അബ്ദുൽ അസീസ് പയ്യന്നൂരിന്റെ നേതൃതത്തിൽ റസാഖ് മോളൂർ, അൻസാർ ചങ്ങനാശ്ശേരി എന്നിവർ രംഗത്ത് ഉണ്ട്.