റിയാദ്: സഊദിയിൽ കരാർ വിപണിയിൽ നിന്ന് 2021 ൽ 8,391 സ്ഥാപനങ്ങളും 95,638 ജീവനക്കാരും വിട്ടതായി കണക്കുകൾ. 2020 ൽ 175,500 സ്ഥാപനങ്ങളിൽ നിന്ന് 8,391 സ്ഥാപനങ്ങൾ വിപണിയിൽ നിന്ന് പുറത്തായതോടെ കരാർ സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം അവസാനത്തോടെ 167,100 ആയി കുറഞ്ഞു. മൊത്തം കരാർ സ്ഥാപനങ്ങളുടെ 4.78 ശതമാനമാണിത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മോണിറ്ററിംഗ് അനുസരിച്ച്, കരാർ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 3.37 ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം അവസാനത്തോടെ കരാർ വിപണിയിലെ തൊഴിലാളികളുടെ എണ്ണം ഏകദേശം 2.74 ദശലക്ഷമായാണ് കുറഞ്ഞത്. 2020 ൽ 2.84 ദശലക്ഷം തൊഴിലാളികൾ ഈ മേഖലയിൽ ഉണ്ടായിരുന്നു. ഒറ്റ വര്ഷം കൊണ്ട് കരാർ മേഖലയിൽ നിന്ന് മാത്രമായി 95,638 തൊഴിലാളികൾ വിപണിയിൽ നിന്ന് പുറത്തുപോയി.
കരാർ മേഖല ഉപേക്ഷിച്ച ഏറ്റവുമധികം സ്ഥാപനങ്ങളിലും തൊഴിലാളികളിലും കെട്ടിട നിർമാണ കരാർ മേഖലയാണ് ഒന്നാമതെത്തി. 91,230 സ്ഥാപനങ്ങൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. കരാർ മേഖലയിൽ പ്രവർത്തിക്കുന്ന മൊത്തം സ്ഥാപനങ്ങളുടെ 55 മേഖലയും കെട്ടിട നിർമാണ കരാർ മേഖലയാണ്. ഏകദേശം 1.67 ദശലക്ഷം പുരുഷ-സ്ത്രീ തൊഴിലാളികളാണ് ഈ മേഖലയിൽ ഉള്ളത്. കരാർ മേഖലയിലെ മൊത്തം ജീവനക്കാരുടെ 61 ശതമാനം വരെ ആകുമിത്.
കെട്ടിട നിർമ്മാണ പ്രവർത്തന മേഖലക്ക് പിന്നിൽ 54,400 സ്ഥാപനങ്ങളുമായി നിർമ്മാണ പ്രവർത്തന മേഖലകളാണ്. ഈ മേഖലയിലെ സ്ഥാപനങ്ങളിൽ 30 ശതമാനമാണിത്. 380,100 തൊഴിലാളികലാണ് ഈ സെക്ടിലുള്ളത്. കെട്ടിടങ്ങൾക്കായുള്ള സേവനങ്ങൾ നൽകുന്നതിനും സൈറ്റുകൾ മോടിപിടിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ 23,400 സ്ഥാപനങ്ങളുമായി മൂന്നാം സ്ഥാനത്താണ്.
സിവിൽ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 1,053 ആണ്. ഖനന പിന്തുണാ സേവനങ്ങളിൽ, 834 സ്ഥാപനങ്ങളുണ്ട്, മാലിന്യ ശേഖരണം, സംസ്കരണം, നിർമാർജനം എന്നിവയിൽ 142 സ്ഥാപനങ്ങളുണ്ട്.




