മാസ്കും തവക്കൽന സ്റ്റാറ്റസ്സും ആരോഗ്യ മേഖല സ്ഥാപനങ്ങളിൽ നിർബന്ധം

0
3304

റിയാദ്: കൊറോണ മഹാമാരിക്കെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട മുഴുവൻ മുൻകരുതൽ നടപടികൾ പിൻവലിച്ചതിൽ ആരോഗ്യ സ്ഥാപനങ്ങൾ പെടില്ലെന്ന് റിപ്പോർട്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുൻകരുതൽ നടപടികൾ ഇപ്പോഴും ബാധകമാണെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും സേവനങ്ങൾക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനും “തവക്കൽന”യിലെ വാക്സിനേഷൻ സ്റ്റാറ്റസ് നില ഇപ്പോഴും ആവശ്യമാണെന്ന് ഉറവിടങ്ങൾ വ്യക്തമാക്കിയതായി വാർത്ത റിപ്പോർട്ട് ചെയ്ത പ്രാദേശിക പത്രം വെളിപ്പെടുത്തി.

എല്ലാവരുടെയും സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനായി എല്ലാ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും ആരോഗ്യ സ്ഥാപനത്തിനുള്ളിൽ മുഴുവൻ സമയവും മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നും പത്രം കൂട്ടിച്ചേർത്തു.

ഇരു വിശുദ്ധ മസ്ജിദുകളും മറ്റ് പ്രത്യേക സ്ഥലങ്ങളും ഒഴികെ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ പിൻവലിച്ചതായും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇവന്റുകൾ, സൗകര്യങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നതിന് (തവക്കൽന) ആപ്ലിക്കേഷനിൽ പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യ നില പരിശോധിക്കേണ്ട ആവശ്യമില്ല.

സഊദിയിൽ ഇനി മാസ്കുകളോ തവക്കൽനയോ വേണ്ട, നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു