മുഹമ്മദ്‌ ഇവാൻ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു

ജിദ്ദ: പേരാമ്പ്ര നിയോജക മണ്ഡലം
ചങ്ങരോത്ത് പഞ്ചായത്ത് പാലേരിയിലെ കല്ലുള്ളതിൽ നൗഫലിന്റെയും ജാസ്മിന്റെയും എസ് എം എ ബാധിച്ച ഏക മകൻ മുഹമ്മദ് ഇവാന്റെ ചികിത്സാവശ്യാർഥം ജിദ്ദയിൽ വിപുലമായ കമ്മിറ്റി നിലവിൽ വന്നു.

ഈയൊരു വലിയ ദൗത്യവുമായി ജിദ്ദ – പേരാമ്പ്ര മണ്ഡലം കെഎം സിസി വിളിച്ചു ചേർത്ത യോഗത്തിൽ ഇവാൻ സഹായ കമ്മിറ്റി ഖജാഞ്ചിയും ജീവകാരുണ്യ പ്രവർത്തന മേഘലയിലെ സജീവ സാന്നിധ്യവുമായ സി. എച്ച് ഇബ്രാഹിം കുട്ടി എസ് എം എ എന്ന രോഗത്തെപ്പറ്റി വിശദീകരിച്ചു.

പ്രസിഡന്റ്‌ ഖാലിദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യാസർ. വി സ്വാഗതവും ഇബ്‌റാഹീം കൊല്ലി നന്ദിയും പറഞ്ഞു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അഹ്‌മദ് പാളയാട്ട് ചെയർമാനും ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര വൈസ് ചെയർമാനും ഇബ്രാഹിം കൊല്ലി കൺവീനറും ലത്തീഫ് കിളരാന്താരി ഖജാഞ്ചിയും വി.പി മുസ്തഫ ചീഫ് കോർഡിനേറ്ററും, ഖാലിദ് പാളയാട്ട്, ടി. വി യാസർ എന്നിവർ വൈസ് കോർഡിനേറ്റർ മാരായും എൻ.എം ജമാൽ കൂത്താളി മീഡിയ & പബ്ലിസിറ്റിയായും തെരഞ്ഞെടുത്തു.

ഉനൈസ് വി.പി, മുഹമ്മദ്‌ ജിഫ്തിക്കർ, അബ്ബാസ് ഇ.കെ, അബ്ദു റഹ്മാൻ ടി. കെ, നിഷാമലി, മുഹമ്മദ് റഫീഖ് കൂളത്ത്, ഷബീർ അലി, നിസാർ ജി.കെ, മൂസ കെ പി, അബ്ദുൽലത്തീഫ് മുസ്‌ലിയാരങ്ങാടി എന്നിവരെ കോർഡിനേറ്റർ മാരായും യോഗം തെരഞ്ഞെടുത്തു.