തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ കൂടുതല്‍ വിശദീകരണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്ത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് വെളിപ്പെടുത്തിയത്. കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും അത് വേണ്ട സമയത്ത് പറയുമെന്നും സ്വപ്‌ന ഇന്ന് പറഞ്ഞു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. സരിതയെ തനിക്ക് അറിയില്ല. സംസാരിച്ചിട്ടുമില്ല. രാഷ്ട്രീയവും മുഖ്യമന്ത്രി ആരെന്നതും തനിക്ക് പ്രശ്നമല്ലെന്നും സ്വപ്‌ന പറഞ്ഞു.
താൻ പറഞ്ഞ കാര്യങ്ങൾ സരിത നായർ അടക്കമുള്ളവർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സരിതയും താനും ഒരുമിച്ച് ജയിലിൽ ഉണ്ടായിരുന്നു. അവരോട് ഹലോയെന്ന് പോലും പറഞ്ഞിട്ടില്ലെന്നും അവരെ തനിക്ക് പരിചയമില്ലെന്നും സ്വപ്ന പറഞ്ഞു. മേലുദ്യോഗസ്ഥർ പറഞ്ഞത് അനുസരിക്കാതിരുന്നാൽ വീട്ടിൽ വൈകീട്ട് മീൻ വാങ്ങാൻ സാധിക്കില്ല. അതാണ് താൻ ചെയ്തിരുന്നത്. ഇനി തന്നെ ജോലി ചെയ്ത് ജീവിക്കാൻ അനുവദിക്കൂവെന്നും സ്വപ്ന പറഞ്ഞു.
താന്‍ എന്തെങ്കിലും എഴുതിക്കൊടുത്തിട്ടുണ്ടെങ്കില്‍ പി.സി ജോര്‍ജ്ജ് പുറത്തു വിടട്ടെ. താന്‍ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോള്‍ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വൈര്യമായി, സ്വസ്ഥമായി ജീവിക്കുകയാണ് – എല്ലാം രഹസ്യമൊഴിയില്‍ പഞ്ഞിട്ടുണ്ട്. തന്നെ ജീവിക്കാന്‍ അനുവദിക്കൂ എന്നും സ്വപ്ന പറഞ്ഞു.
തന്റെ പ്രസ്താവന രാഷ്ട്രീയപരമായി സരിത അടക്കമുള്ളവര്‍ ഉപയോഗിക്കരുത്. പി.സി ജോര്‍ജ്ജിനെ വ്യക്തിപരമായി അറിയല്ല. സഹായിക്കാമെന്ന് പറഞ്ഞ് സരിത അമ്മയെ വിളിച്ച് ശല്യപ്പെടുത്തി. താന്‍ സംസാരിക്കുന്നത് വ്യക്തികളെ കുറിച്ചും അതിന്റെ തോതുകളെ കുറിച്ചുമാണ്. അല്ലാതെ പാര്‍ട്ടിയെ കുറിച്ചോ സ്ഥാനങ്ങളെ കുറിച്ചോ അല്ല. പി സി ജോര്‍ജ് സ്വപ്നയെ പല തവണ വിളിച്ചുവെന്ന തരത്തില്‍ ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വപ്ന സുരേഷ് പൂര്‍ണമായി തള്ളി. പി.സി ജോര്‍ജ് തന്നെ വിളിക്കാന്‍ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാല്‍ താന്‍ പ്രതികരിച്ചിട്ടില്ലെന്നാണ് സ്വപ്‌നയുടെ നിലപാട്.
ഏതെങ്കിലും കുടുംബത്തെ കുറിച്ചല്ല പിണറായി വിജയൻ, കമല, വീണ, എം. ശിവശങ്കർ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ തുടങ്ങിയ കുറേ വ്യക്തികളെ കുറിച്ചാണ് താൻ പറയുന്നത്. തന്‍റെ കേസിനെ കുറിച്ചും കേസിൽ ഉൾപ്പെട്ട വ്യക്തികളെയും അവരുടെ പങ്കിനെയും കുറിച്ചുമാണ് പറയുന്നത്. ആരാണ് മുഖ്യമന്ത്രി എന്നത് തന്റെ വിഷയമല്ല. താന്‍ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല.സ്വപ്ന സുരേഷ് പറയുന്നു.




