തബൂക്: മൂന്ന് പതിറ്റാണ്ട് കാലത്തെ ദുബ (തബൂക്ക്) പ്രവാസത്തിന് വിരാമമിടുന്ന ദുബ വാട്ട്സ്ആപ്പ് കൂട്ടായ്മ ജനറൽ സെക്രട്ടറി ഇ കെ ബക്കറിന് യാത്രയയപ്പ് നൽകി. ജാരിദ് ഹാളിൽ നടന്ന ചടങ്ങിൽ സാദിഖ് അല്ലൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ പെരിന്തൽമണ്ണ ഉദ്ഘാടനം നിർവഹിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂട്ടായ്മക്ക് വേണ്ടി മുസ്തഫ പെരിന്തൽമണ്ണ, റെഡ് സീ ക്ലബിന് വേണ്ടി ഇല്യാസ്, സഫ ഇലക്ട്രോണിക്സിന് വേണ്ടി മാസിൻ എന്നിവർ ഉപഹാരങ്ങൾ കൈമാറി.
സൈനുൽ ആബിദ് പി വി പി, സക്കീർ ബാബു, നിസാം കൊല്ലം, ബാപ്പുട്ടി കടമ്പോട്ട്, ഇല്യാസ് നെച്ചിക്കാടൻ, ഫാസിൽ ഇരുമ്പുഴി, മജീദ് കോഡൂർ, റമദാൻ (ഈജിപ്ത് ), സൈനുദ്ധീൻ (ബോംബ) തുടങ്ങിയവർ സംസാരിച്ചു.
എൻ കെ എം വാഫി, ഇല്യാസ് നെച്ചിക്കാടൻ, തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. സുബ്രു സ്വാഗതവും കബീർ ചേളാരി നന്ദിയും പറഞ്ഞു.