ദമാം: ബഹ്‌റൈനിൽ നിന്ന് കിംഗ് ഫഹദ് കോസ്‌വേ വഴി സഊദിയിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങൾക്ക് എത്രത്തോളം ഫീസ് ബാധകമാണെന്ന് വ്യക്തമാക്കി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. ഇത് സംബന്ധമായുള്ള അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്നു സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുവ്വായിരം സഊദി റിയാലില്‍ അധികം വിലവരുന്ന സാധനങ്ങള്‍ക്കാണ് ടാക്സ് ഈടാക്കുകയെന്നും മുവ്വായിരം സഊദി റിയാലില്‍ അധികമുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ യാത്രക്കാർ വെളിപ്പെടുത്തണമെന്നും അതോറിറ്റി വിശദീകരിച്ചു.
എന്നാൽ, യാത്രക്കാർ വാങ്ങിയ സാധനങ്ങൾ 3,000 റിയാലിൽ കൂടുതലും പുതിയതും ഇതുവരെ ഉപയോഗിക്കാത്തതുമാണെങ്കില്‍ (ഫാക്ടറി പാക്കിംഗില്‍ ഉള്ളത്) മാത്രമേ അതിന് ടാക്സ് ഈടാക്കുകയുള്ളൂ എന്നും അതോറിറ്റി ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി അറിയിച്ചു. എല്ലാ ഇറക്കുമതി സാധനങ്ങള്‍ക്കും 15 ശതമാനം മൂല്യവർധിത നികുതി ചുമത്തിയിട്ടുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.




