സഊദിയിൽ പൊടിക്കാറ്റ് ശക്തം; വിമാന സർവീസുകളെ ബാധിച്ചു

0
2602

നജ്റാന്‍: സഊദിയിൽ പൊടിക്കാറ്റ് ശക്തം. വിമാന സർവീസുകളെ ബാധിച്ചു. നജ്റാന്‍ വിമാനത്താവളത്തില്‍ നിന്ന് രാവിലെ പുറപ്പെടേണ്ട വിമാനം റദ്ദു ചെയ്തു. ഖബാഷ്, ബദർ അൽ-ജനൂബ്, താർ, ഹബൗന, യാദ്മ എന്നീ പ്രവിശ്യകളും ഉൾപ്പെടുന്ന നജ്‌റാൻ മേഖലയിൽ പൊടിപടലങ്ങൾ നിലനിൽക്കുന്നതായും ദൃശ്യപരത കുറയുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിരുന്നു.

നജ്‌റാനിലെ ആരോഗ്യകാര്യ ജനറൽ ഡയറക്ടറേറ്റ് വീടിന്റെ വാതിലുകളും ജനലുകളും കർശനമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അത്യാവശ്യമല്ലാതെ പുറത്തിറങ്ങരുതെന്നും വായു ഫിൽട്ടർ ചെയ്യുന്ന മാസ്കുകൾ ധരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു