ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

0
3171

ജിദ്ദ: ജിദ്ദയിലെ താമസസ്ഥലത്ത് വെച്ച് മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കരുവാരകുണ്ട് തരിശ് സ്വദേശി മുജീബ് റഹ്‌മാൻ (48) ആണ് മരണപ്പെട്ടത്. അൽ ദുറാഖ് വെള്ള കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദയിലെ കാർ അറാജിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം.

കരുവാരക്കുണ്ട് (മുള്ളറ) കണക്കഞ്ചേരി മുഹമ്മദ് – കദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: തസ്നിമ ആലുങ്ങൽ, മക്കൾ: അഹ്ഷാൻ (യു എ ഇ), അംജദ്, അൻഷ
സഹോദരങ്ങൾ: നാസർ, നജീബ്, അഷ്റഫ്, ആബിദ, സുനീറ.