സഊദിയിൽ ഒട്ടകവുമായി വാഹനം കൂട്ടിയിടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

0
3743

റിയാദ്: സഊദിയിലെ ഹായിലിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗിൽബെർട്ട് ജോണ് (42) ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. ഹായിൽ റൗദ റോഡിൽ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം രാത്രിയിൽ ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹായിലിലെ ഖുബൂസ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: ഫെബി വിനോജ്, മകൾ സോജ് മേരി വിനോജ് (7).

ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ്, കേരള സ്റ്റേറ്റ് വെൽഫെയർ കോർഡിനേറ്റർ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തിൽ സോഷ്യൽ ഫോറം ഹായിൽ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ റൗഫ് ഇരിട്ടി, ഹായിലിലെ സാമൂഹ്യ പ്രവർത്തകനായ ചാൻസ് റഹ്മാൻ എന്നിവർ മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുന്നു.